ചവറ : നിയുക്ത എം.എൽ.എ ഡോ. സുജിത് വിജയൻപിള്ളയുടെ ഒാഫീസ് കേന്ദ്രമാക്കി രൂപീകരിച്ച കെയർ ചവറ പദ്ധതിയിലേക്ക് ചവറയിലെ ദി എവർഗ്രീൻ ചാരിറ്റബിൾ സൊസൈറ്റി (ചവറ ഗവ. കോളേജ് 1988-1992 ബാച്ച് പൂർവവിദ്യാർത്ഥികൾ) സമാഹരിച്ച മെഡിക്കൽ കിറ്റ് നൽകി. ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻറ് റസ്റ്റം നിയുക്ത എം.എൽ.എ ഡോ. സുജിത് വിജയൻപിള്ളയ്ക്ക് കിറ്റ് കൈമാറി. രക്ഷാധികാരി ജ്യോതികുമാർ, സെക്രട്ടറി അയ്യപ്പൻ അരിമണ്ണൂർ, എക്‌സിക്യുട്ടീവ് അംഗങ്ങളായ ലാൽ കെ. കൊച്ചയ്യം, പി.ആർ. രാജ്‌മോഹൻ, ഡി. അജയഘോഷ്, ആർ. മനേഷ്, അഡ്വ. ജി. മുരളീധരൻ എന്നിവർ പങ്കെടുത്തു.