ഓടനാവട്ടം: വെളിയം പഞ്ചായത്ത് കോളനി വാർഡിൽ ഡൊമിസിലിയറി കൊവിഡ് കെയർ സെന്റർ തുടങ്ങി. രോഗ ലക്ഷണമുള്ള അൻപതോളം പേരെ പാർപ്പിക്കാനും മരുന്നും ഭക്ഷണവും നൽകാനുമുള്ള സൗകര്യമാണ് സജ്ജമാക്കിയിട്ടുള്ളത്. പഞ്ചായത്ത് പ്രസിഡന്റ് ആർ. ബിനോജിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മന്ത്രി കെ. എൻ. ബാലഗോപാൽ പരിചരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് കെ.രമണി, ജില്ലാ പഞ്ചായത്ത് അംഗം ജയശ്രീ വാസുദേവൻ പിള്ള, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ കെ. സോമശേഖരൻ, എം. ബി. പ്രകാശ്, ഭരണ സമിതി അംഗങ്ങൾ, മെഡിക്കൽ ഓഫീസർ ഡോ.ദിവ്യാശശി തുടങ്ങിയവർ പങ്കെടുത്തു.