ഓയൂർ: കരിങ്ങന്നൂർ മോട്ടോർകുന്നിൽ നിരോധിത പുകയില വില്പന നടത്തിയ കടയുടമയെ ചടയമംഗലം എക്സൈസ് പിടികൂടി. മോട്ടോർകുന്ന് തുഷാര സ്റ്റോർ ഉടമ ചന്ദ്രനാണ് (മധു) പിടിയിലായത്. കടയിൽ വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന ഒരു ചാക്ക് പുകയില ഉത്പ്പന്നങ്ങളായ ശംഭുവും പാൻപരാഗുമാണ് പിടിച്ചെടുത്തത്. സ്കൂൾ കുട്ടികൾക്കടക്കം സ്ഥിരമായി പുകയില ഉത്പ്പന്നങ്ങൾ കടച്ചവടം നടത്തിയ കേസിൽ ഇയാൾ മുമ്പും അറസ്റ്റിലായിട്ടുണ്ട്.