പരവൂർ: ഡി.വൈ.എഫ്.ഐ പരവൂർ നോർത്ത് മേഖലാ കമ്മിറ്റിയുടെ രണ്ടാംഘട്ട പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ദയാബ്ജി ജംഗ്ഷനിൽ ഹെൽപ്പ് ഡെസ്കും മൂന്ന് സ്റ്റേഹ വണ്ടികളും സജ്ജമാക്കി. സ്റ്റേഹ വണ്ടികളുടെ ഫ്ലാഗ് ഓഫ് സി.പി.എം പരവൂർ നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി സോമൻപിള്ള നിർവഹിച്ചു. ഹരി കൃഷ്ണൻ, ടി.സി. രാജു, അശോക് കുമാർ, സുവർണൻ പരവൂർ, രഘുനാഥൻപിള്ള, ജസിൻ കുമാർ തുടങ്ങിയവർ സംസാരിച്ചു.