പരവൂർ: പരവൂർ എസ്.എൻ.വി.ആർ.സി ബാങ്കിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തനമാരംഭിച്ച സമൂഹ അടുക്കള ബാങ്ക് പ്രസിഡന്റ് നെടുങ്ങോലം രഘു ഉദ്ഘാടനം ചെയ്തു. ബാങ്കിന്റെ പൊതുനന്മ ഫണ്ടിൽ നിന്നാണ് സമൂഹ അടുക്കളയിലേക്ക് ആവശ്യമായ തുക ചെലവഴിക്കുന്നത്. നഗരസഭാ കൗൺസിലർമാർ നൽകുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവിടെ നിന്ന് രോഗികളുടെയും നിരീക്ഷണത്തിലുള്ളവരുടെയും വീടുകളിൽ ഉച്ചഭക്ഷണമെത്തിക്കും. ബാങ്ക് സെക്രട്ടറി മുത്തുണ്ണി, മുനിസിപ്പൽ കൗൺസിലർ ആർ. ഷാജി തുടങ്ങിയവർ പങ്കെടുത്തു.