ldf
പന്മന ഗ്രാമ പഞ്ചായത്തിന്റെ നേത്യത്വത്തിൽ വലിയം സെൻട്രൽ സ്കൂളിൽ ആരംഭിച്ച ഗ്യഹാന്തരീക്ഷ കൊവിഡ് കരുതൽ വാസകേന്ദ്രത്തിന്റെ ഉദ്ഘാടനം എൻ.കെ. പ്രേമചന്ദ്രൻ എം.പിയും നിയുക്ത എം.എൽ.എ ഡോ. സുജിത്ത് വിജയൻ പിള്ളയും ചേർന്ന് നിർവഹിക്കുന്നു

പന്മന: കൊവിഡ് ബാധിതരായി വീട്ടിൽ കഴിയാൻ ബുദ്ധിമുട്ടുന്നവർക്ക് താമസിക്കാൻ പന്മന ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വലിയം സെൻട്രൽ സ്കൂളിൽ 50 കിടക്കകളോട് കൂടിയ ഗൃഹാന്തരീക്ഷ കൊവിഡ് കരുതൽ വാസകേന്ദ്രം ആരംഭിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എം.പി, നിയുക്ത എം.എൽ.എ ഡോ. സുജിത്ത് വിജയൻ പിള്ള എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷമി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാമൂലയിൽ സേതുക്കുട്ടൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി, ജില്ലാ പഞ്ചായത്ത് അംഗം സി.പി. സുധീഷ് കുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജോർജ് ചാക്കോ, ഹൻസിയ, ഷീല, പഞ്ചായത്ത് അംഗങ്ങളായ ഇ. യൂസുഫ് കുഞ്ഞ്, പന്മന ബാലകൃഷ്ണൻ, രാജീവ് കുഞ്ഞുമണി, കോലത്ത് വേണുഗോപാൽ, പഞ്ചായത്ത് സെക്രട്ടറി സജീവ് തുടങ്ങിയവർ പങ്കെടുത്തു.