കൊല്ലം: നഗരസഭയുടെയും ജില്ലാ ഹോമിയോപ്പതി വകുപ്പിന്റെയും നേതൃത്വത്തിൽ 'പ്രത്യാശ' പോസ്റ്റ് കൊവിഡ് ക്ളിനിക്കുകൾ പ്രവർത്തനമാരംഭിച്ചു. നഗരസഭാ പരിധിയിലെ ഏഴ് ഹോമിയോപ്പതി ക്ളിനിക്കുകളിലാണ് കൊവിഡിന് ശേഷമുള്ള ബുദ്ധിമുട്ടുകൾക്ക് ചികിത്സ ലഭ്യമാക്കുന്നത്. കൊവിഡ് നെഗറ്റീവായി 14 ദിവസം കഴിഞ്ഞവർക്ക് അതത് ക്ളിനിക്കുകളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യാം.
മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം നിർവഹിച്ചു. മേയറുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി മേയർ കൊല്ലം മധു, സ്ഥിരം സമിതി അദ്ധ്യക്ഷരായ യു. പവിത്ര, എസ്. ജയൻ, കോർപ്പറേഷൻ അഡി. സ്രെകട്ടറി എ.എസ്. ശീകാന്ത്, ഹോമിയോ ഡി.എം.ഒ ഡോ. സി.എസ്. പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു.
പ്രത്യാശ ക്ലിനിക്കുകൾ
1. ഗവ. ഹോമിയോ ആശുപത്രി, ഇരവിപുരം: 9895776484
2. ഗവ. ഹോമിയോ ഡിസ്പെൻസറി, വടക്കേവിള: 9446638512
3. കോർപ്പറേഷൻ ഹോമിയോ ക്ലിനിക്ക്, മുളങ്കാടകം: 9447362757
4. ഗവ. ഹോമിയോ ഡിസ്പെൻസറി, പോളയത്തോട്: 0474 2950488
5. എൻ.എച്ച്.എം ഡിസ്പെൻസറി, തൃക്കടവൂർ: 9497578770
6. ഹോമിയോ ഡിസ്പെൻസറി, ശക്തികുളങ്ങര/ഉളിയക്കോവിൽ: 0474 2733336