കരുനാഗപ്പള്ളി: കൊവിഡ് രോഗികളെ സഹായിക്കുന്നതിനായി ദമാം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒ.ഐ.സി.സി ജുബൈൽ സെൻട്രൽ ഏരിയാ കമ്മിറ്റി 20 പൾസ് ഓക്സി മീറ്ററുകൾ നിയുക്ത എ.എൽ.എ സി.ആർ.മഹേഷിന് കൈമാറി. ഒ.ഐ.സി.സി പ്രവർത്തകരായ അജ്മൽ താഹയും അനു അശോകും ചേർന്നാണ് ഓക്സീമീറ്ററുകൾ നൽകിയത്..ജി. മഞ്ജുക്കുട്ടൻ, അജ്മൽ താഹ, അനു അശോക്, ബിജു കല്ലുമല്ല, ശിഹാബ് കായംകുളം, നജീബ് നസീർ, വിൽസൺ തടത്തിൽ തുടങ്ങിയവർ പങ്കെടുത്തു.