ഓച്ചിറ: ആൽഫ എന്ന പേരിൽ പ്രവർത്തിക്കുന്ന ആലപ്പാടൻ സൈനിക കൂട്ടായ്മ ആലപ്പാട് ഹെൽത്ത് സെന്ററിന് നൽകിയ ഇൻവെർട്ടറിന്റെ സ്വിച്ചോൺ കർമ്മം നിയുക്ത എം.എൽ.എ സി.ആർ. മഹേഷ് നിർവഹിച്ചു. ആലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് യു. ഉല്ലാസ് അദ്ധ്യക്ഷത വഹിച്ചു. ആൽഫ സെക്രട്ടറി ശ്യാം കുമാർ, ഗ്രാമ പഞ്ചായത്തംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ, ആൽഫ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.