കൊട്ടാരക്കര: ഉമ്മന്നൂർ ചെറുവള്ളൂരിൽ വീട്ടിൽ ചാരായം വാറ്റുന്നതിനിടെ പൊലീസ് പരിശോധനയിൽ, ഒരാൾ പിടിയിൽ. ചെറുവള്ളൂർ സന്തോഷിന്റെ വീട്ടിലാണ് കൊട്ടാരക്കര പൊലീസ് പരിശോധന നടത്തിയത്. ഇവിടെ നിന്ന് കാൽ ലിറ്റർ ചാരായവും കോടയും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു. സന്തോഷ് ഓടി രക്ഷപ്പെട്ടു. സഹായിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.