കൊട്ടാരക്കര: കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കൊട്ടാരക്കര ടൗണിലും പരിസര പ്രദേശങ്ങളിലും അലഞ്ഞു തിരിയുന്നവരെയും അനാഥരെയും സുരക്ഷിത കേന്ദ്രങ്ങളിലെത്തിക്കാൻ നടപടി ആരംഭിച്ചു. തൃക്കണ്ണമംഗൽ ഇ.ടി.സിയിലെ സുരക്ഷിത കേന്ദ്രത്തിലേക്കാണ് മാറ്റുന്നത്. ഇവർക്ക് സൗജന്യ ഭക്ഷണവും സംരക്ഷണവും നൽകും. അനാഥരായ മുഴുവൻ ആളുകളെയും കണ്ടെത്തി ഇ.ടി.സി യിലെ സംരക്ഷണ കേന്ദ്രത്തിലെത്തിക്കുമെന്ന് നഗരസഭ ചെയർമാൻ എ.ഷാജു അറിയിച്ചു.