പുത്തൂർ: സേവാഭാരതിയുടെ നേതൃത്വത്തിൽ നെടുവത്തൂർ പഞ്ചായത്തിലെ കരുവായം വാർഡിൽ കൊവിഡ് പ്രതിരോധ ഹെൽപ്പ് ഡെസ്ക് പ്രവർത്തനം തുടങ്ങി. ജില്ലാ പ്രസിഡന്റ് ഡോ.എൻ.എൻ.മുരളി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ അജിത കുമാരി, വിജയൻപിള്ള എന്നിവർ സംസാരിച്ചു.