sma
പ്രവർത്തനം പുനരാരംഭിച്ച കൂനയിൽ ഗ്യാസ് ക്രിമറ്റോറിയത്തിൽ സന്ദർശനത്തിനെത്തിയ പരവൂർ നഗരസഭാ അധികൃതർ

പരവൂർ: ഉദ്ഘാടനത്തിന് പിന്നാലെ അടച്ചുപൂട്ടിയ പരവൂർ നഗരസഭയുടെ ഗ്യാസ് ക്രിമറ്റോറിയം അറ്റകുറ്റപ്പണി പൂർത്തിയാക്കി പ്രവർത്തനം പുനരാരംഭിച്ചു. 2015ൽ കൂനയിൽ മൂലവട്ടത്ത് നഗരസഭ 32 ലക്ഷം രൂപ ചെലവാക്കി സ്ഥാപിച്ച ക്രിമറ്റോറിയം ഉദ്ഘാടനത്തിന് പിന്നാലെ സാങ്കേതിക തകരാറുകൾ കാരണം പ്രവർത്തനം നിറുത്തിവച്ചിരുന്നു. തുടർന്ന് പുതിയ ഭരണസമിതിയുടെ നേതൃത്വത്തിൽ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി പ്രവർത്തന സജ്ജമാക്കുകയായിരുന്നു.

ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ ശ്രീജ, വൈസ് ചെയർമാൻ സഫറുള്ള, സ്ഥിരം സമിതി അദ്ധ്യക്ഷരായ ജെ. ഷെരീഫ്, ഗീത കല്ലുംകുന്ന്, ഗീത മാങ്ങാക്കുന്ന്, എസ്. ശ്രീലാൽ, അംബിക, കൗൺസിലർമാരായ സുധീർ കുമാർ, വിമലാംബിക, അശോകൻ, സ്വർണമ്മ സുരേഷ്, അനീഫ, ദീപ തുടങ്ങിയവർ പങ്കെടുത്തു.