ചവറ: കേരളാ കോൺഗ്രസ് (എം) തേവലക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തേവലക്കരയിൽ കൊവിഡ് വാളണ്ടിയർമാരായി ജോലിചെയ്യുന്നവർക്കും തെക്കുംഭാഗം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കും ഉച്ചഭക്ഷണം നൽകി. ജില്ലാ ജനറൽ സെക്രട്ടറി ചവറ ഷാ, ജില്ലാ സെക്രട്ടേറിയറ്റംഗം അശോക പണിക്കർ, മഹിളാ കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റിയംഗം രാധാലക്ഷ്മി, കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി കൈമ വീട്ടിൽ ബദറുദ്ദീൻ, കർഷക കോൺഗ്രസ് യൂണിയൻ (എം) ചവറ നിയോജക മണ്ഡലം പ്രസിഡന്റ് പടിഞ്ഞാറ്റക്കര ഷാജി, തേവലക്കര മണ്ഡലം സെക്രട്ടറി ബിനു, മണ്ഡലം ട്രഷറർ അനിൽ എന്നിവർ പങ്കെടുത്തു.