karunagappally-sndp
എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയന്റെ നേതൃത്വത്തിൽ ശാഖാതലത്തിൽ വിതരണം ചെയ്യുന്നതിനായി അരി കൊണ്ടുപോകുന്നു

 ശാഖകളിലേക്ക് മൂന്നുചാക്ക് അരി നൽകി

കരുനാഗപ്പള്ളി: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിർദ്ദേശപ്രകാരം കൊവിഡ് കാലത്ത് കഷ്ടതയനുഭവിക്കുന്നവർക്ക് സഹായമെത്തിച്ച് കരുനാഗപ്പള്ളി യൂണിയൻ. നിർദ്ധന കുടുംബങ്ങൾക്ക് വിതരണം ചെയ്യുന്നതിനായി യൂണിയന് കീഴിലെ 68 ശാഖകളിൽ മൂന്ന് ചാക്ക് അരിവീതമാണ് എത്തിച്ചത്.

യൂണിയൻ പ്രസിഡന്റ് കെ. സുശീലൻ, സെക്രട്ടറി എ. സോമരാജൻ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് എസ്. ശോഭനൻ, യോഗം ബോർഡ് അംഗങ്ങളായ കെ.പി. രാജൻ, കെ.ജെ. പ്രസേനൻ, സലിം കുമാർ, യൂണിയൻ കൗൺസിലർമാരായ അഡ്വ. മധു, ഡോ. കെ. രാജൻ, എൻ. ബാബു, സദാനന്ദൻ, ശ്രീകുമാർ, രാധാകൃഷ്ണൻ, രഘുനാഥൻ തുടങ്ങിയവർ പങ്കെടുത്തു.