photo

അഞ്ചൽ: പിക്ക്അപ്പ് വാൻ എതിരെവന്ന ഓട്ടോറിക്ഷയിൽ ഇടിച്ച് ഓട്ടോ ഡ്രൈവ‌റും സുഹൃത്തും മരിച്ചു. ഇടമുളയ്ക്കൽ ചെമ്പകരാമനല്ലൂർ റീമാ ഭവനിൽ ബാബു - മേരി ദമ്പതികളുടെ മകൻ റെമി ബാബു (37), ഇടമുളയ്ക്കൽ റഫീക്ക് മൻസിലിൽ അബ്ദുൽ വഹാബ് - മാജിദാ ബീവി ദമ്പതികളുടെ മകൻ റഫീക്ക് (35) എന്നിവരാണ് മരിച്ചത്.

ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ ചടയമംഗലം ജടായു ജംഗ്ഷന് സമീപത്തായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ യുവാക്കളെ നാട്ടുകാർ കടയ്ക്കൽ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുവരും അഞ്ചൽ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർമാരാണ്. മേരി സീനയാണ് റെമി ബാബുവിന്റെ ഭാര്യ. സഹോദരി റീമ. റഫീക്കിന്റെ ഭാര്യ റസിയ. മൂന്ന് വയസുള്ള അസീസാണ് ഏകമകൻ. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം കൊവിഡ് ടെസ്റ്റിനും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. റെനി ബാബുവിന്റെ സംസ്കാരം ഇടമുളയ്ക്കൽ കപ്പൂച്ചിൽ ആശ്രമത്തിലും റഫീക്കിന്റെ കബറടക്കം ഇടമുളയ്ക്കൽ മുസ്ലിംജമാ അത്തിലും നടക്കും.