
കരുനാഗപ്പള്ളി: ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനും കരുനാഗപ്പള്ളി ടൗണിലെ ടാക്സി ഡ്രൈവേഴ്‌സ് യൂണിയൻ സ്ഥാപകനുമായിരുന്ന പടനായർകുളങ്ങര വടക്ക് മുല്ലയ്ക്കൽ ശശിധരൻ (78) കൊവിഡ് ബാധിച്ച് മരിച്ചു. അടിയന്തരാവസ്ഥ കാലത്തുൾപ്പെടെ കമ്യൂണിസ്റ്റ് പാർട്ടി നേതാക്കളുടെ ഡ്രൈവറും സംരക്ഷകനുമായിരുന്നു ശശിധരൻ. ഭാര്യ: പരേതയായ ലളിത. മക്കൾ: അനിൽ, ശാന്തിനി, അരുൺ. മരുമക്കൾ: സരിത (അസി. എൻജിനിയർ, ശൂരനാട് ഗ്രാമ പഞ്ചായത്ത്), രവി, ചിഞ്ചു.