എഴുകോൺ : ഇടത് സർക്കാരിന്റെ സത്യപ്രതിജ്ഞാ ദിനത്തിൽ വാർഡിലെ മുഴുവൻ വീടുകളിലും സി.പി.എം വാർഡ് കമ്മിറ്റി പച്ചക്കറി കിറ്റുകൾ നൽകി. കരീപ്ര ഗ്രാമപ്പഞ്ചായത്തംഗവും ക്ഷേമകാര്യ ചെയർമാനുമായ സി.ഉദയ കുമാറിന്റെ നേതൃത്വത്തിൽ ഇടയ്ക്കിടം വാർഡ് കമ്മിറ്റിയാണ് കിറ്റുകൾ നൽകിയത്. സി. പി. എം, ഡി.വൈ.എഫ്.ഐവോളണ്ടിയർമാരുടെ സഹായത്തോടെയായിരുന്നു വിതരണം. സി.പി.എം നേതാക്കളായ ബാബുരാജൻ പിള്ള, വിജയധരൻ, ഗോപാലകൃഷ്ണപിള്ള തുടങ്ങിയവർ പങ്കെടുത്തു.