reshm
കൊവിഡിൽ ബുദ്ധിമുട്ടുന്നവർക്ക് രശ്മി ഹാപ്പി ഹോമിന്റെ നേതൃത്വത്തിൽ ഭക്ഷ്യധാന്യം വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ നിർവഹിക്കുന്നു

ഓച്ചിറ: കൊവിഡിൽ പ്രയാസം അനുഭവിക്കുന്നവർക്ക് രശ്മി ഹാപ്പി ഹോമിന്റെ നേതൃത്വത്തിൽ ഭക്ഷ്യധാന്യങ്ങൾ നൽകി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ വിതരണോദ്ഘാടനം നിർവഹിച്ചു. വള്ളിക്കാവിലെ 46 ഓട്ടോറിക്ഷാ തൊഴിലാളികൾക്ക് പലചരക്ക്സാധനങ്ങളും പച്ചക്കറികളും വിതരണം ചെയ്തു. കൊവിഡ് ഭീഷണി നേരിടുന്ന വീടുകൾ അണുവിമുക്തമാക്കാനുള്ള ഉപകരണങ്ങളും ലായനിയും ക്ലാപ്പന 15-ാം വാർഡിലെ ജനശബ്ദം വാട്സാപ്പ് കൂട്ടായ്മയ്ക്ക് നൽകി. ചടങ്ങിൽ രശ്മി ഹാപ്പി ഹോം ഉടമ രവീന്ദ്രൻ രശ്മി, ബ്ലോക്ക് പഞ്ചായത്തംഗം അനിരുദ്ധൻ, ഗ്രാമ പഞ്ചായത്തംഗങ്ങളായ അനുരാജ്, അനിത, എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ വൈസ് പ്രസിഡന്റ് ശോഭനൻ കുരുക്കശ്ശേരി, സോനു മങ്കടത്തറയിൽ തുടങ്ങിയവർ പങ്കെടുത്തു.