പുനലൂർ: തിരുവിതാംകൂർ ദേവസ്വം എംപ്ലോയിസ് ഫെഡറേഷൻ പുനലൂർ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ലോക്ക് ഡൗണിനെ തുടർന്ന് ബുദ്ധിമുട്ടുന്ന രോഗികൾക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും മരുന്നും മാസ്കും നിത്യോപകയോഗ സാധനങ്ങളും വിതരണം ചെയ്തു. സി.പി.എം പുനലൂർ ഏരിയ സെക്രട്ടറി എസ്.ബിജുവിന് ഫെഡറേഷൻ പ്രസിഡന്റ് ജയപ്രകാശ് ഭക്ഷ്യധാന്യങ്ങളും മറ്റും കൈമാറി. പുതിയിടത്ത് ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര മൈതാനിയിൽ നടന്ന ചടങ്ങിൽ ഫെഡറേഷൻ സെക്രട്ടറി കൃഷ്ണകുമാർ, ട്രഷറർ പ്രദീപ് കുമാർ, കരവാളൂർ വിനോദ് തുടങ്ങിയവർ പങ്കെടുത്തു.