id

കൊല്ലം: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഇന്ന് മുതൽ അധികനിയന്ത്രണം ഏർപ്പെടുത്തിയ പ്രദേശങ്ങളിൽ യാത്രചെയ്യുന്നതിന് അംഗീകൃത മാദ്ധ്യമപ്രവർത്തകർക്ക് അക്രഡിറ്റേഷൻ കാർഡും അല്ലാത്തവർക്ക് മാദ്ധ്യമ സ്ഥാപനമോ പ്രസ് ക്ലബോ നൽകുന്ന തിരിച്ചറിയൽ കാർഡും നിർബന്ധമാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു. സിവിൽ സപ്ലൈസ്, ജലസേചനം, വനം, ഗതാഗതം, എക്‌സൈസ്, മൃഗസംരക്ഷണം വകുപ്പുകളിലെ ജീവനക്കാർക്കും ഈ മേഖലകളിലെ യാത്രയ്ക്ക് തിരിച്ചറിയൽ കാർഡ് നിർബന്ധമാണ്.