കൊല്ലം: കൊവിഡ് ലംഘനങ്ങൾ തടയുന്നതിന് താലൂക്ക് തലത്തിൽ നടക്കുന്ന സ്‌ക്വാഡ് പരിശോധനയിൽ ഇന്നലെ 30 കേസുകൾക്ക് പിഴചുമത്തി. ഡെപ്യൂട്ടി കളക്ടർമാർ, തഹസീൽദാർമാർ, സെക്ടറൽ മജിസ്‌ട്രേറ്റുമാർ, പൊലീസ്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ഉൾപ്പെട്ട സംഘങ്ങളാണ് വ്യാപാര സ്ഥാപനങ്ങളും പൊതുഇടങ്ങളും മെഡിക്കൽ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് പരിശോധന നടത്തിയത്.