പത്തനാപുരം : കുര്യാട്ടു മല അയ്യങ്കാളി മെമ്മോറിയൽ ആർട്ട്സ് ആൻഡ് സയൻസ് കോളേജിൽ 2021 - 2022 അദ്ധ്യയന വർഷത്തേക്ക് ഇംഗ്ലീഷ് ,എക്കണോമിക്സ്, മാത്തമാറ്റിക്സ്,കൊമേഴ്സ് ,ഫിസിക്സ് ,സ്റ്റാറ്റിസ്റ്റിക്സ് ജേർണലിസം ,ഫിസിക്കൽ എഡ്യൂക്കേഷൻ, മലയാളം,സംസ്കൃതം,ഹിന്ദി,ഡാറ്റാ സയൻസ് എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്. യു.ജി .സി നിഷ്കർഷിച്ചിട്ടുള്ള യോഗ്യതയും കൊല്ലം കോളേജിയേറ്റ് എഡ്യൂക്കേഷൻ ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരും ബയോഡേറ്റാ, സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ് എന്നിവയുടെ പകർപ്പ് സഹിതം ഈ മാസം 28 ന് മുൻപായി akmasprincipal @gmail.com എന്ന മെയിലിൽ അപേക്ഷ നല്കണമെന്ന് പ്രിൻസിപ്പൽ ഡോ.ബി. മൃദുല നായർ അറിയിച്ചു.