കരുനാഗപ്പള്ളി: തഴവയിലും അരിനല്ലൂരിലും നടത്തിയ പരിശോധനയിൽ ചാരായവും വാറ്റുപകരണങ്ങളും പിടികൂടി. തഴവ തെക്കുംമുറി കിഴക്ക് കാർത്തിക വീട്ടിൽ അഖിലാനന്ദൻ (52) താമസിക്കുന്ന വീട്ടിൽ നിന്നാണ് 5 ലിറ്റർ ചാരായവും 225 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടിയത്. അഖിലാനന്ദന്റെ പേരിൽ കേസെടുത്തു. അരിനല്ലൂർ ഭാഗത്ത് നടത്തിയ പരിശോധനയിൽ അരിനല്ലൂർ വാഴവിള കടവിന് സമീപത്തുനിന്ന് 140 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടി. കരുനാഗപ്പള്ളി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.പി. മോഹന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. പരിശോധനയിൽ പ്രിവന്റിീവ് ഓഫീസർമാരായ പി.എ. അജയകുമാർ, എ. അജിത് കുമാർ, എസ്. അനിൽകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ എസ്. അനിൽകമാർ, ബി. ശ്രീകുമാർ, എസ്സന്തോഷ് എന്നിവർ പങ്കെടുത്തു.