navas
പോരുവഴിയിൽ എക്സൈസ് സംഘം പിടികൂടിയ ചാരായവും വാറ്റ് ഉപകരണങ്ങളും

ശാസ്താംകോട്ട: കുന്നത്തൂർ എക്സൈസിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പോരുവഴിയിൽ ചാരായവും കോടയും പിടികൂടി. പോരുവഴി പനപ്പെട്ടി തെറ്റിവിള തൈയ്ക്കാവിന് സമീപം വാടകയ്ക്കെടുത്ത വീട്ടിൽ ചാരായം നിർമ്മിച്ച് ബൈക്കുകളിൽ ആവശ്യക്കാർക്ക് വിതരണം ചെയ്തുവരുകയായിരുന്നു ഹരിലാൽ, സൂര്യജിത്ത് ,വിശാഖ് എന്നിവർ. എക്സൈസ് സംഘത്തെ കണ്ട് പ്രതികൾ ഓടി രക്ഷപ്പെട്ടു. മൂന്നുപേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇവർ താമസിച്ച വീട്ടിൽ നിന്ന് വാറ്റുപകരണവും 20 ലിറ്റർ ചാരായവും 150 ലിറ്റർ കോടയും പിടികൂടി. ഇവരുടെ ബൈക്കും കസ്റ്റഡിയിലെടുത്തു. റെയ്ഡിൽ എക്സൈസ് ഉദ്യോഗസ്ഥരായ വിനോദ് ശിവറാം, ബിജു, അൻസർ, അഖിൽ എന്നിവർ പങ്കെടുത്തു.