കുളത്തൂപ്പുഴ: ആർ.പി .എല്ലിൽ കൊവിഡ് വ്യാപനം രൂക്ഷം. ഇന്നലെ 100 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചന്ദനക്കാവ് 78, ചെറുകര 66, എസ്റ്റേറ്റ് 57, മൈലമൂട് 40 എന്നീ വാർഡുകളിലാണ് കൊവിഡ് ഏറ്രവുമധികം വ്യാപിക്കുന്നത്. കുളത്തൂപ്പുഴ പഞ്ചായത്തിൽ ഇതുവരെ 1604 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 342 പേരുടെ പരിശോധന ഫലം പുറത്ത് വരുവാനുണ്ട്.
കൊവിഡിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ പഞ്ചായത്തും ആരോഗ്യ വകുപ്പും പൊലീസും ശക്തമായി തന്നെ നിർവഹിക്കുന്നുണ്ട്. ഒപ്പം കൊവിഡ് രോഗികളെയും ലോക്ക് ഡൗണാൽ കഷ്ടപ്പെടുന്ന കുടുംബങ്ങളെ സഹായിക്കാൻ ഡി.വൈ. എഫ് .ഐയും സേവാഭാരതിയും എ. ഐ. വൈ .എഫ് പ്രവർത്തകരും സജീവമായി തന്നെ രംഗത്തുണ്ട്. കുളത്തൂപ്പുഴയിലെ വിവിധ വാർഡുകളിൽ
കൊവിഡ് വർദ്ധിക്കുന്ന സാഹചര്യത്തിൽ എല്ലാ ജനങ്ങളും കൃത്യമായും കൊവിഡ് ചട്ടങ്ങൾ പാലിക്കണമെന്ന് കുളത്തൂപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. അനിൽകുമാർ അറിയിച്ചു.