ശാസ്താംകോട്ട: മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പൊലീസും ആരോഗ്യ വകുപ്പും സംയുക്തമായി കൊവിഡ് ബോധവത്കരണം സംഘടിപ്പിച്ചു. മൈനാഗപ്പള്ളിയിൽ 34 പേരാണ് കൊവിഡ് ബാധിച്ചു മരിച്ചത്. 22-ാം വാർഡിൽ സംഘടിപ്പിച്ച പരിപാടി ശാസ്താംകോട്ട സർക്കിൾ ഇൻസ്പെക്ടർ ബൈജു ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം. സെയ്ദ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ലാലിബാബു, ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ചിറയ്ക്കുമേൽ ഷാജി, പഞ്ചായത്ത് അംഗം ഷഹുബാനത്ത്, മെഡിക്കൽ ഒാഫീസർ ഡോ. ബൈജു, ഹെൽത്ത് ഇൻസ്പെക്ടർ വിനോദ്, സെക്രട്ടറി ഡമാസ്റ്റൻ എന്നിവർ പങ്കെടുത്തു.