തൊടിയൂർ: മുഴങ്ങോടി ചൂളൂർ തെക്കതിൽ പരേതനായ ശ്രീധരന്റെ ഭാര്യ വസുമതി (85) കൊവിഡ് ബാധിച്ച് മരിച്ചു. രണ്ടു ദിവസം മുമ്പ് നടത്തിയ കൊവിഡ് പരിശോധനയിൽ നെഗറ്റീവായിരുന്നു. തുടർന്ന് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ നിന്ന് വീട്ടിൽ മടങ്ങിയെത്തിയശേഷം വ്യാഴാഴ്ച പുലർച്ചെ മരിച്ചു. പരിശോധനയിൽ കൊവിഡ് പോസിറ്റീവായിരുന്നു. കരുനാഗപ്പള്ളി ക്യാപ്ടൻ ലക്ഷ്മി പാലിയേറ്റീവ് കെയർ സെന്ററിലെ വളണ്ടിയർമാർ സംസ്‌കാരം നടത്തി. മുനിസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു നേതൃത്വം നൽകി. മക്കൾ: മോഹനൻ, രാജൻ, മായ. മരുമക്കൾ: സുഗന്ദ, ചന്ദ്രമതി, സുരേഷ്.