a

എഴുകോൺ: തോക്ക് ചൂണ്ടി സ്ത്രീകളുടെ മാല പൊട്ടിച്ച കുപ്രസിദ്ധ മോഷ്ടാവ് സത്യദേവിന്റെ കൂട്ടാളിയെ റിമാൻഡ് ചെയ്തു. ഡൽഹി നന്ദ നഗരി ഹൗസ് നമ്പർ ബി 4/148 ദീപക് കുമാറിയൊണ് (30, ജാജി) കൊട്ടാരക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി റിമാൻഡ് ചെയ്തത്. 2019 സെപ്തംബറിലായിരുന്നു കൊല്ലത്തെ വിവിധ സ്ഥലങ്ങളിൽ മോഷണ പരമ്പര അരങ്ങേറിയത്.

മണിക്കൂറുകളുടെ വ്യത്യാസത്തിൽ ജില്ലയിൽ ആറിടങ്ങളിലാണ് സ്വർണമാല കവർന്നത്. കേസിലെ മുഖ്യ പ്രതി സത്യദേവ് ഉൾപ്പെടെ മൂന്നുപേർ നേരത്തെ പിടിയിലായിരുന്നു. പ്രതിക്കെതിരെ കൊട്ടാരക്കര കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് ഡൽഹി പൊലീസ് പ്രതിയെ എഴുകോണിലെത്തിച്ച് എഴുകോൺ പൊലീസിന് കൈമാറുകയായിരുന്നു.