chandrasekaranpilla-76

കൊട്ടാരക്കര: ഇരുമ്പുതോട്ടി ഉപയോഗിച്ച് മാങ്ങ പറിക്കുന്നതിനിടയിൽ വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് വിമുക്ത ഭടൻ മരിച്ചു. കൊട്ടാരക്കര വെണ്ടാർ കാവനാട്ട് പടിഞ്ഞാറ്റത്തിൽ ചന്ദ്രശേഖരൻപിള്ളയാണ് (76) മരിച്ചത്. ഇന്നലെ രാവിലെ പതിനൊന്നരയോടെ വീടിന് സമീപമായിരുന്നു അപകടം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: രാധാമണിഅമ്മ. മക്കൾ: ബിന്ദു, അനിൽ. മരുമക്കൾ: ഹരിഹരൻ, ശോഭ. പുത്തൂർ പൊലീസ് കേസെടുത്തു.