covuid

 പഴിചാരി പഞ്ചായത്തും ആരോഗ്യവകുപ്പും

കൊല്ലം: പരിശോധനാ ഫലം വൈകുന്നതാണ് കൊവിഡ് നിയന്ത്രണം പാളുന്നതിന് കാരണമെന്ന് ആരോപിച്ച് തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികൾ. ജില്ലയിൽ പുനലൂർ നഗരസഭയിലും 12 പഞ്ചായത്ത് പരിധികളിലും പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിന് മുകളിലായതോടെ കഴിഞ്ഞ ദിവസം കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

ഇതിനെതിരെ പ്രദേശവാസികൾ രംഗത്തെത്തിയതോടെ തദ്ദേശസ്ഥാപന പ്രതിനിധികൾ ആരോഗ്യവകുപ്പിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുകയുമായിരുന്നു. ആർ.ടി.പി.സി.ആർ, ആന്റിജൻ ടെസ്റ്റുകൾ നടത്തിയ ശേഷം രോഗം സ്ഥിരീകരിച്ചതായി ഫലം വരുന്നതിന് കൂടുതൽ ദിവസങ്ങളെടുക്കുന്നുവെന്നാണ് ആരോപണം.

ഏഴ് മുതൽ പത്ത് ദിവസം വരെയാണ് പരിശോധനാഫലത്തിനായി കാത്തിരിക്കുന്നത്. ഇതോടെ പലയിടത്തും നിരീക്ഷണം പാളി. രോഗം സ്ഥിരീകരിച്ച് പത്ത് ദിവസത്തിനുള്ളിൽ നെഗറ്റിവാകുമെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. എന്നാൽ ഫലം വരുന്നത് പത്ത് ദിവസത്തിന് ശേഷമായതിനാൽ പിന്നീട് ഇവരെ ചികിത്സിക്കുന്നതിൽ അർത്ഥമില്ലെന്നാണ് തദ്ദേശ സ്ഥാപന പ്രതിനിധികൾ പറയുന്നത്.

മുന്നൂറിലധികം രോഗികൾ

ട്രിപ്പിൾ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ തദ്ദേശ സ്ഥാപന പരിധികളിൽ ആശാപ്രവർത്തകരുൾപ്പെടെ 300 ലധികം രോഗികളാണുള്ളത്. ആരോപണ പ്രത്യാരോപണങ്ങളുമായി ഇരുവിഭാഗവും നേർക്കുനേരെത്തുന്നത് പ്രതിരോധം പാളിയതിന് തെളിവാണ്.

''

കൊവിഡ് പരിശോധനയ്ക്ക് വിധേയരാകുന്നവർ ഫലം വരുന്നതുവരെ വീടുകളിൽ കഴിയണം. പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണ്.

ആരോഗ്യവകുപ്പ്