track
വീൽച്ചെയർ റൈറ്റ്സ് ഫെഡറേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അംഗപരിമിതരായ അംഗങ്ങൾക്ക് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്യുന്നു

കൊല്ലം: വീൽച്ചെയർ റൈറ്റ്സ് ഫെഡറേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അംഗപരിമിതരായ അംഗങ്ങൾക്ക് സൗജന്യ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. ആശ്രാമം ചിൽഡ്രൻസ് പാർക്കിന് സമീപം നടന്ന ചടങ്ങിൽ വി കെയർ പാലിയേറ്റീവ് ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ജോർജ് എഫ്. സേവ്യർ വിതരണോദ്ഘാടനം നിർവഹിച്ചു. പുനലൂർ ചങ്ങായീസ് കൊവിഡ് ഹെല്പ് ഗ്രൂപ്പാണ് ഭക്ഷ്യക്കിറ്റുകൾ തയ്യാറാക്കി നൽകിയത്.

ഫെഡറേഷൻ ജില്ലാ സെക്രട്ടറി പ്രതാപൻ വാളത്തുങ്കൽ, രക്ഷാധികാരികളായ അജിത്ത് മാടൻനട, ഇഗ്‌നേഷ്യസ് വിക്ടർ, സുകൃതം ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ്‌ ഹരിലാൽ, പ്രവാസികൾക്കൊരു കൈത്താങ്ങ് ചാനൽ ഡയറക്ടർ അയൂബ് കൊല്ലം, ചങ്ങായീസ് ഗ്രൂപ്പ്‌ അഡ്മിൻ ടോജൻ ജോസഫ്, മനോജ്‌ മനോഹർ, ദിദീപ് റിച്ചാർഡ്, സുനി, ഗോകുൽ കടവൂർ, പുനലൂർ മുനിസിപ്പൽ കൗൺസിലർ ഷാഹിദ, ആശ സേതു, ബ്ലെയ്സി ടോജൻ, ജീജ സുനി തുടങ്ങിയവർ പങ്കെടുത്തു.