കൊല്ലം: ജില്ലയിലെ ആദ്യ കൊവിഡ് മുക്ത ഡിവിഷനാകുക എന്ന ലക്ഷ്യത്തോടെ കൊല്ലം നഗരസഭയിലെ ഉളിയക്കോവിലിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ സംയുക്താഭിമുഖ്യത്തിൽ ബോധവത്കരണം തുടങ്ങി. ഇതിന്റെ ഭാഗമായി ബി.ജെ.പി, എൽ.ഡി.എഫ്, യു.ഡി.എഫ് പ്രവർത്തകർ ഉളിയക്കോവിൽ പുത്തൻചന്തയിൽ വ്യാപാരികൾക്കും പൊതുജനങ്ങൾക്കും കൊവിഡ് പ്രതിരോധ സന്ദേശങ്ങൾ നൽകി. ബി.ജെ.പി ഏരിയാ വൈസ് പ്രസിഡന്റ് മനുലാൽ, കോൺഗ്രസ്‌ മണ്ഡലം വൈസ് പ്രസിഡന്റ് മോഹനൻ, സി.പി.എം ബ്രാഞ്ച് അംഗം ബിനുകുമാർ തുടങ്ങിയവർ കൗൺസിലർ അഭിലാഷിനൊപ്പം ബോധവത്കരണത്തിൽ പങ്കെടുത്തു.