ഓച്ചിറ: കൊവിഡിൽ ദുരിതമനുഭവിക്കുന്ന ക്ലാപ്പന ഗ്രാമ പഞ്ചായത്തിന് ഷാർജ മലയാളി കൂട്ടായ്മയുടെ സഹായഹസ്തം. ഷാർജ മലയാളി കൂട്ടായ്‌മ വാങ്ങി നൽകിയ 50 ഓക്സിമീറ്ററുകൾ പി.ജെ. കുഞ്ഞിചന്തുവിൽ നിന്ന് ക്ലാപ്പന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ ഏറ്റുവാങ്ങി. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജീവ് ഓണമ്പള്ളി, സെക്രട്ടറി താര, ഗ്രാമ പഞ്ചായത്തംഗം ബിപിൻ രാജ്, അസർ ക്ലാപ്പന തുടങ്ങിയവർ പങ്കെടുത്തു. ഷാർജ മലയാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ കേരളത്തിലെ വിവിധ സ്ഥലങ്ങളിലായി അഞ്ഞൂറിലധികം ഓക്സി മീറ്ററുകൾ വിതരണംചെയ്തു.