ഓച്ചിറ: ഓച്ചിറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം നിയുക്ത എം.എൽ.എ സി.ആർ. മഹേഷ് ഉദ്ഘാടനം ചെയ്തു. തുടർന്ന് ഓച്ചിറയിൽ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളി കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബി.എസ്. വിനോദ് അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് നീലികുളം സദാനന്ദൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. കൃഷ്ണകുമാർ, അയ്യാണിക്കൽ മജീദ്, അൻസാർ എ. മലബാർ, ബി. സെവന്തി കുമാരി, മെഹർഖാൻ ചേന്നല്ലൂർ, കെ.വി. വിഷ്ണുദേവ് തുടങ്ങിയവർ സംസാരിച്ചു.