കൊല്ലം: കൊവിഡ് മഹാമാരിയിൽ ദുരിതം അനുഭവിക്കുന്നവർക്കുള്ള അഗാപ്പെ സെന്ററിന്റെ ആശ്വാസ പ്രവർത്തനങ്ങൾക്ക് തുടക്കമായി. കൊവിഡ് ബാധിതർക്കായി സെന്റർ സമാഹരിച്ച ചികിത്സ ഉപകരണങ്ങളും മരുന്നുകളും മേയർ പ്രസന്ന ഏണസ്റ്റിന് കൈമാറി.
സെന്റർ പ്രസിഡന്റ് വിൽസി വി. സാമുവൽ, സെക്രട്ടറി നവജീവൻ എന്നിവരുടെ നേതൃത്വത്തിൽ പൾസ് ഓക്സിമീറ്ററുകൾ, ഗ്ലൂക്കോ മീറ്ററുകൾ, ഏപ്രൺ, പി.പി.ഇ കിറ്റുകൾ ഭക്ഷ്യവസ്തുക്കൾ എന്നിവയും കൊവിഡ് ബാധിതർക്ക് എത്തിച്ചു. കൊവിഡിന്റെ ആദ്യവ്യാപന കാലത്തും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മരുന്നും ഭക്ഷ്യവസ്തുക്കളും എത്തിച്ചിരുന്നു.