ചാത്തന്നൂർ: കൊവിഡ് നെഗറ്റീവായവരുടെ വീടുകൾ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശുചീകരിച്ചു. യൂത്ത് കോൺ കല്ലുവാതുക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് അണുനശീകരണം നടത്തിയത്. മണ്ഡലം പ്രസിഡൻ്റ് നിതിൻ, മുൻ ഗ്രാമപഞ്ചായത്തംഗം വി. വിഷ്ണു, വിശാഖ്, അജിത്ത് ലാൽ, വരിഞ്ഞം വാ‌ർഡ് മെമ്പർ പ്രമീള എന്നിവർ നേതൃത്വം നൽകി.