കൊല്ലം: പ്രവാസികൾക്ക് വാക്‌സിൻ നൽകാൻ മുൻഗണന നൽകണമെന്ന് ആവശ്യപ്പെട്ട് എൻ.കെ. പ്രേമചന്ദ്രൻ എം.പി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്ത് നൽകി. ഗൾഫ് രാജ്യങ്ങലിലേയ്ക്ക് യാത്ര ചെയ്യണമെങ്കിൽ പ്രതിരോധ കുത്തിവയ്പ്പ് നിർബന്ധമാണ്. അതിനാൽ മടങ്ങിയെത്തിയ പ്രവാസികൾക്ക് തിരികെ പോകാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും കത്തിൽ ചൂണ്ടിക്കാട്ടി.