ഓടനാവട്ടം: എ.കെ.എസിൽ പ്രവർത്തിച്ചുവരുന്ന കൊവിഡ് ട്രീറ്റ്മെന്റ് സെന്ററിൽ ഓക്സിജൻ കിടക്കകൾ സജ്ജമാക്കി വെളിയം ഗ്രാമ പഞ്ചായത്ത്‌. നൂറ്റി ഇരുപതിൽ പരം കിടക്കകളുമായി കഴിഞ്ഞ വർഷം പ്രവർത്തനം ആരംഭിച്ച ഇവിടെ നിന്ന് മെഡിക്കൽ ഓഫീസർ ഡോ. ദിവ്യാ ശശിയുടെ മേൽനോട്ടത്തിൽ ധാരാളം കൊവിഡ് രോഗികൾ സുഖം പ്രാപിച്ചു. സെന്ററിന്റെ സുഗമമായ നടത്തിപ്പിനെതിരെ ചിലർ വാർത്തകൾ പ്രചരിപ്പിക്കുന്നത് ഖേദകരമാണെന്ന് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ. ബിനോജ് പറഞ്ഞു. സേവനത്തിനായി വാറൂം : 6282635427, ഹെൽപ്പ് ഡെസ്ക് ഡോ.കെ. എസ്.ജയകുമാർ: 9495434157