കൊല്ലം: പാൽ ഉത്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുകയാണ് പ്രഥമ പരിഗണനയെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. സി.പി.ഐ ജില്ലാ കമ്മിറ്റി ഓഫീസിലെ എം.എൻ സ്മാരകത്തിലെത്തിയപ്പോൾ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ഓരോ വിഷയത്തിലും ഗൃഹപാഠം ചെയ്തശേഷമായിരിക്കണം പദ്ധതികൾ നടപ്പാക്കേണ്ടതെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചതായും മന്ത്രി പറഞ്ഞു. ക്ഷീരകർഷകരുടെ പരാതികൾക്കും ആശങ്കകൾക്കും പരിഹാരമുണ്ടാക്കുന്ന അടിയന്തര നടപടികൾ സ്വീകരിക്കും. മൃഗശാലകളിലെ ജീവികൾക്ക് അതീവ ശ്രദ്ധ നൽകുമെന്നും ജീവനക്കാർക്ക് കൊവിഡ് പരിശോധനയും വാക്സിനും വേഗത്തിൽ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.