പുനലൂർ: കൊവിഡ് രോഗികളുള്ള കുടുംബാംഗങ്ങൾക്ക് ഭക്ഷ്യധാന്യങ്ങളും മറ്റും വീടുകളിൽ എത്തിച്ചു നൽകിയ എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയൻ നേതാക്കൾ മാതൃകയാകുന്നു. യൂണിയൻ അതിർത്തിയിലെ 67ശാഖകളിൽ കൊവിഡ് സ്ഥിരീകരിച്ച 540 കുടുംബങ്ങൾക്ക് പലചരക്ക്, ഭക്ഷ്യധാന്യങ്ങൾ,പച്ചക്കറി, മാസ്ക്, സാനിറ്റൈസർ തുടങ്ങിയവയാണ് ഒന്നാം ഘട്ടത്തിൽ നേതാക്കൾ വീടുകളിൽ എത്തിച്ച് നൽകിയത്. പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ, വൈസ് പ്രസിഡന്റ് ഏ.ജെ.പ്രദീപ്, യോഗം അസി.സെക്രട്ടറി വനജ വിദ്യാധരൻ, യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ്, യോഗം ഡയറക്ടറൻമാരായ എൻ.സതീഷ്കുമാർ, ജി.ബൈജു,യൂണിയൻ കൗൺസിലർ എസ്.സദാനന്ദൻ, യൂത്ത് മൂവ്മെന്റ് യൂണിയൻ സെക്രട്ടറി ജി.അനീഷ് കുമാർ, കണ്ണൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സാധനങ്ങൾ വീടുകളിൽ എത്തിച്ചത്.