കരുനാഗപ്പള്ളി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 30-ാം രക്തസാക്ഷിത്വ വാർഷിക ദിനം കോൺഗ്രസ് കരുനാഗപ്പള്ളി കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. കരുനാഗപ്പള്ളി കോൺഗ്രസ് ഭവനിൽ നടന്ന ചടങ്ങിൽ കോൺഗ്രസ് കരുനാഗപ്പള്ളി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എൻ. അജയകുമാർ രാജീവ് ഗാന്ധിയുടെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ ജയദേവൻ ചിറ്റുമുല, എം.എസ്. താഹാ സത്താർ, അഡ്വ. പ്രിൻസ് തുടങ്ങിയവർ പങ്കെടുത്തു.