കൊല്ലം : ശാസ്താംകോട്ട ഗ്രാമ പഞ്ചായത്തിന് 2019-20 സാമ്പത്തിക വർഷത്തിൽ ലഭിച്ച ദീൻദയാൽ ഉപാദ്ധ്യായ് ദേശീയ അവാർഡ് തുകയായ 15 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനായി ജില്ലാ കളക്ടർ ബി. അബ്ദുൽ നാസറിന് കൈമാറി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. ഗീത, ആരോഗ്യകാര്യ സമിതി സ്ഥിരം അദ്ധ്യക്ഷ എ. സജിത, ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ അനിൽ തുമ്പോടൻ, വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ ഉഷാകുമാരി, സെക്രട്ടറി ജി. രാജൻ ആചാരി തുടങ്ങിയവർ പങ്കെടുത്തു.