mla
ഡൊമി സിലയറി കെയർ യൂണിറ്റിന്റെ ഉദ്ഘാടനം കെ.ബി ഗണേശ് കുമാർ എം എൽ എ നിർവഹിക്കുന്നു.

പത്തനാപുരം: പഞ്ചായത്തിൽ ഡൊമിസിലിയറി കെയർ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു.പത്തനാപുരം അൽ അമീൻ പബ്ലിക് സ്കൂളിൽ കെയർ സെന്ററിന്റെ ഉദ്ഘാടനം കെ.ബി. ഗണേശ്കുമാർ എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് .തുളസി,വൈസ് പ്രസിഡന്റ് നസീമ ഷാജഹാൻ,സ്ഥിരം സമിതി അദ്ധ്യക്ഷരായ ഏ.ബി. അൻസാർ,കെ .വൈ.സുനറ്റ് ,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സാജുഖാൻ,കെ .മധു,മണി സോമൻ,ഫാറൂഖ് മുഹമ്മദ്,സലൂജ ദിലീപ്,പ്രിൻസി ജിജി,തൗസിയ,ഐഷ ഷാജഹാൻ,നാജിഹ ,പഞ്ചായത്ത് സെക്രട്ടറി എം .എസ്. സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു.