കൊല്ലം :ചിറ്റുമല ബ്ലോക്ക് പഞ്ചായത്തിലെ കിഴക്കേ കല്ലട സി.വി.കെ.എം.എച്ച് സ്‌കൂളിൽ ആരംഭിക്കുന്ന കൊവിഡ് കരുതൽ കേന്ദ്രത്തിലേക്ക് എഴുകോൺ സ്വദേശി എൻ. പവനൻ ടി.വി സംഭാവന നൽകി. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ബി.രാധാകൃഷ്ണപിള്ള, ജോയിന്റ് ബി.ഡി.ഒ ലീന, എസ്. ജഗദീപ് തുടങ്ങിയവർ പങ്കെടുത്തു.