പത്തനാപുരം : സെന്റർ ഓർത്തഡോക്സ് കൺവെൻഷൻ ഇന്ന് മുതൽ. പരിശുദ്ധ ദിദിമോസ് വലിയ ബാവയുടെ ശ്രാദ്ധപെരുന്നാൾ 25 നും തുടങ്ങും. ഇന്ന് രാത്രി 7.15ന് കൺവെൻഷൻ ഡോ.ജോസഫ് മാർ ദിവന്നാഹിയോസ് ഉദ്ഘാടനം ചെയ്യും. ഡോ.സഖറിയാസ് മാർ അപ്രേം അദ്ധ്യക്ഷത വഹിക്കും. ഫാ.ടൈറ്റസ് ജോൺ തലവൂർ പ്രസംഗിക്കും. നാളെ വൈകിട്ട് 7ന് മൗണ്ട് താബോർ ദയറ സുപ്പീരീയർ റവ.യൗനാൻ ശമുവേൽ റമ്പാൻ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഫാ.സ്‌പെൻസർ കോശി പ്രസംഗിക്കും. മൗണ്ട് താബോർ സെക്രട്ടറി ഫാ.ബെഞ്ചമിൻ മാത്തൻ പ്രസംഗിക്കും. 24 ഏഴിന് സമാപന സമ്മേളനം ഡോ.യാക്കോബ് മാർ ഐറേനിയോസ് ഉദ്ഘാടനം ചെയ്യും. സഖറിയാസ് മാർ അപ്രേം അദ്ധ്യക്ഷത വഹിക്കും. ഫാ.ടി.വർഗീസ് കുളക്കട പ്രസംഗിക്കും. 25 ന് വൈകിട്ട് 7.15ന് ദിദിമോസ് വലിയ ബാവ അനുസ്മരണം ഡോ.ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് നടത്തും. 26ന് രാവിലെ 7.15നുള്ള മൂന്നിൻമേൽ കുർബാനയ്ക്ക് പരിശുദ്ധ കാതോലിക്കാ ബാവ നേതൃത്വം നൽകും.