കൊല്ലം: പൂയപ്പള്ളി ഗവ.ഹൈസ്കൂളിലെ സ്റ്റുഡൻസ് പൊലീസ് കേഡറ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ കൊവിഡ് രോഗികൾക്ക് ഭക്ഷണപൊതി വിതരണം ചെയ്യുന്ന ഒരു വയറൂട്ടാം പദ്ധതിയ്ക്ക് തുടക്കമായി. പയനിയർ കൂട്ടായ്മയുമായി സഹകരിച്ചാണ് പദ്ധതി. റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പിയും എസ്.പി.സി ജില്ലാ നോഡൽ ഓഫീസറുമായ ആർ. അശോക് കുമാർ പദ്ധതി ഉദ്ഘാടനം ചെയ്തു. പൂയപ്പള്ളി, വെളിയം ഗ്രാമപഞ്ചായത്തുകളിലെ വിവിധ വാർഡുകളിലെ കൊവിഡ് രോഗികൾക്കും ക്വാറന്റൈനിലുള്ളവർക്കുമാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. വെളിയം പഞ്ചായത്ത് പ്രസിഡന്റ് ആർ. ബിനോജ്, പൂയപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ജെസി റോയ്, പൂയപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. വിശ്വനാഥപിള്ള, വെളിയം, പൂയപ്പള്ളി പഞ്ചായത്തുകളിലെ ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ എം.ബി. പ്രകാശ്, ജയാരാജേന്ദ്രൻ, ബ്ലോക്ക് മെമ്പർ ജി.തോമസ്, പൂയപ്പള്ളി പൊലീസ് സ്റ്റേഷലിനെ സബ് ഇൻസ്‌പെക്ടർ ഗോപിചന്ദ്രൻ, എസ്.പി.സിയുടെ എ.ഡി.എൻ.ഒ ടി. രാജീവ്, ഡ്രിൽ ഇൻസ്‌ട്രക്ടർ ഗോപകുമാർ, എസ്.പി.സിയുടെ കമ്മ്യൂണിറ്റി പൊലീസ് ഓഫീസർ വി.റാണി എന്നിവർ പങ്കെടുത്തു.