photo
എസ്.എൻ.ഡി.പി യോഗം 186-ം നമ്പർ നമ്പരുവികാല ശാഖയിൽ ശാഖാ സെക്രട്ടറി സജിൻ, പ്രസിഡന്റ് രഞ്ജിത് ലാൽ, വൈസ് പ്രസിഡൻന്റ് വിജയൻ കളയ്ക്കാട്ട് എന്നിവർ ചേർന്ന് അരി വിതരണം ചെയ്യുന്നു

കരുനാഗപ്പള്ളി:എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയന്റെ പരിധിയിൽ കൊവിഡിൽ ദുരിതം അനുഭവിക്കുന്ന ശാഖകളിലെ പാവപ്പെട്ട കുടുംബങ്ങൾക്ക് അരി വിതരണം ചെയ്തു തുടങ്ങി. കരുനാഗപ്പള്ളി യൂണിയനിൽ നിന്ന് നൽകിയ അരിയാണ് ശാഖകളിൽ വിതരണം ചെയ്യുന്നത്. എസ്.എൻ.ഡി.പി യോഗം 186-ാം നമ്പർ നമ്പരുവികാല ശാഖയിൽ ശാഖാ സെക്രട്ടറി സജിൻ, പ്രസിഡന്റ് രഞ്ജിത് ലാൽ, വൈസ് പ്രസിഡൻന്റ് വിജയൻ കളയ്ക്കാട്ട് തുടങ്ങിയവർ ചേർന്ന് അരി വിതരണം നടത്തി.