കൊട്ടാരക്കര: നീലേശ്വരം അന്നൂർ പ്രിയാഭവനിൽ എസ്. പ്രഭാകരൻ (69) കൊവിഡ് ബാധിച്ച് മരിച്ചു. താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരുന്ന പ്രഭാകരനെ ശ്വാസം മുട്ടൽ കടുത്തതിനെ തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംസ്കാരം നടത്തി. ഭാര്യ: ശാന്ത. മകൾ: പ്രിയ.