പുനലൂർ:കൊവിഡ് വ്യാപനങ്ങളെ തുടർന്ന് ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ച പുനലൂരിൽ അനാവശ്യമായി ടൗണിലെത്തിയ 17 വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും 3 പേർക്കെതിരെ കേസ് എടുക്കുകയും ചെയ്തു. പുനലൂർ നഗരസഭ പ്രദേശങ്ങളിലും സമീപത്തെ കരവാളൂർ പഞ്ചായത്തിലും ഇന്നലെ മുതൽ ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് പൊലീസ് വാഹന പരിശോധന കർശനമാക്കിയത്. എന്നാൽ ഇന്നലെ രാവിലെ മുതൽ നിയന്ത്രണങ്ങൾ ലംഘിച്ച് വാഹനങ്ങൾ ടൗണിലേക്ക് ഒഴുകിയെത്തുകയായിരുന്നു. ഇതിൽ അനാവശ്യമായി ഇറങ്ങിയ 17 വാഹനങ്ങളാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തതെന്ന് എസ്.ഐ.മിഥുൻ അറിയിച്ചു.